പാലക്കാട് : ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് ബസ് ഉടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ബസ് പണിമുടക്കിനു മുന്നോടിയായി 24 നു സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരവും നടത്തും.
നിരക്കുവര്‍ധന: ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ് സമരം
4/
5
Oleh
evisionnews