Type Here to Get Search Results !

Bottom Ad

സ്വദേശിവത്കരണം: ഒമാനില്‍ വിദേശികള്‍ക്ക് വിസ വിലക്ക്

മസ്‌കറ്റ് (www.evisionnews.co): ഒമാനില്‍ ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസാവിലക്ക്. 87 തൊഴില്‍ തസ്തികകളിലേയ്ക്ക് ആറു മാസത്തേക്കാണ് വിസ അനുവദിക്കുന്നത് തടഞ്ഞുകൊണ്ട് ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറത്തിറക്കിയത്. 

സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്കുള്ള വിസാവിലക്കെന്നാണ് സൂചനകള്‍. കേരളത്തില്‍ നിന്നും വന്‍ തോതില്‍ റിക്രൂട്ട്മെന്റ് നടക്കുന്ന തൊഴില്‍ മേഖലകളിലാണ് ആറു മാസത്തേക്ക് വിസാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും. ഐ.ടി, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്ൗ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ്, ഇന്‍ഷുറന്‍സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്നിക്കല്‍ എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് വിസാനിരോധനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad