Sunday, 21 January 2018

പി.കരുണാകരൻ എം.പിയുടെ മകൾ ദിയയ്ക്ക് മാംഗല്യം; വരൻ മര്‍സാദ് ഹുസൈൻ


കാസര്‍കോട്:(www.evisionnews.co)കാസർകോട് എം പി   പി.കരുണാകരന്റെയും ലൈലയുടെയും  മകൾ ദിയ കരുണാകരന്  (20)   പ്രണയ സാഫല്യം.വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പില്‍ ടി.പി.ഉസ്മാന്റെ മകന്‍ പി.മര്‍സാദ് ഹുസൈനാണ് വരന്‍.  ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് എ.കെ.ജിയുടെ ചെറുമകള്‍ കൂടിയായ ദിയ  വിവാഹത്തിനൊരുങ്ങുന്നത്. ഇരുപത്തിനാല് വയസ് പ്രായമുള്ള മര്‍സാദ് റെയിവെയില്‍ ടിക്കറ്റ് പരിശോധകനാണ്. 
തിരുവനന്തപുരത്ത് ഡിഗ്രി വിദ്യര്‍ത്ഥിനിയായ ദിയ ട്രൈന്‍ യാത്രക്കിടെയാണ് മര്‍സാദുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലെത്തിയ യാത്രകള്‍ രണ്ട് വീട്ടുകാരും അംഗീകരിക്കുകയായിരുന്നു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാര്‍ച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിരുന്ന് സത്കാരവുമുണ്ടാകും. 


Related Posts

പി.കരുണാകരൻ എം.പിയുടെ മകൾ ദിയയ്ക്ക് മാംഗല്യം; വരൻ മര്‍സാദ് ഹുസൈൻ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.