കുമ്പള :(www.evisionnews.co)അസുഖ ബാധിതനായ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഓട്ടോ യാത്രക്കാരായ പിതാവിന് ഗുരുതരമായി പരിക്കേറ്റു.കുമ്പള ശാന്തിപ്പള്ളത്തെ ലക്ഷ്മണ(53)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശാന്തിപ്പള്ളയില്‍ വെച്ചാണ് അപകടമുണ്ടായത്. ശ്വാസതടസം അനുഭവപ്പെട്ട ലക്ഷ്മണയെ കുമ്പള സഹകരണാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്കുമായാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. ഓടിക്കൂടിയവരാണ് മറിഞ്ഞ ഓട്ടോയില്‍ നിന്നും പുറത്തെടുത്ത് ലക്ഷ്മണയെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്.ഓട്ടോയിലുണ്ടായിരുന്ന ലക്ഷ്മണയുടെ മക്കളായ ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.
ഓട്ടോറിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞ് ഒരാൾക്ക് ഗുരുതരം
4/
5
Oleh
evisionnews