Type Here to Get Search Results !

Bottom Ad

ഈദ് ദിനത്തിലും കശ്മീര്‍ അശാന്തം പോസ്റ്ററുകളില്‍ നിറഞ്ഞ് ഹാഫിസ് സയീദും വാനിയും;


ശ്രീനഗര്‍: (www.evisionnews.in) ഈദുല്‍ ഫിത്ര്‍ ദിനത്തിലും കശ്മീര്‍ താഴ്വരയില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും സുരക്ഷാ സേനയും കശ്മീരി യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചിലയിടങ്ങളില്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഈദ്ഗാഹിനുശേഷം സംഘടിച്ചെത്തിയവരാണ് സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് വിവരം.

ശ്രീനഗര്‍, സോപോര്‍, അനന്ത്‌നാഗ്, രാജ്‌പോറ, ഷോപ്പിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പാക്ക് പതാകയുമേന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. മറ്റിടങ്ങളില്‍ സ്ഥിതി ശാന്തമായിരുന്നു. ഈദ് ദിനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിഘടനവാദി നേതാക്കളെ നേരത്തെ തന്നെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. സയ്യിത് അലി ഗീലാനി, മിര്‍വയ്സ് ഉമര്‍ ഫാറൂഖ് തുടങ്ങിയവരെല്ലാം വീട്ടുതടങ്കലിലാണ്.

അതിനിടെ, ഈദുല്‍ ഫിത്‌റുമായി ബന്ധപ്പെട്ട പോസ്റ്ററുകളില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും ഹിസ്ബുള്‍ നേതാവ് സയീദ് സലാഹുദ്ദീന്റെയും സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തത് വിവാദമായി. കശ്മീര്‍ താഴ്‌വരയിലെ വിഘടനവാദി നേതാക്കളായ മസ്‌റത്ത് ആലം, സയീദ് അലി ഗീലാനി എന്നിവരുടെ ചിത്രങ്ങളും ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഇടംപിടിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad