Type Here to Get Search Results !

Bottom Ad

പി.എ അബ്ബാസ് ഹാജി, മലയാളി പ്രവാസികള്‍ക്ക് ആശാകേന്ദ്രമായി വര്‍ത്തിച്ച മനുഷ്യ സ്‌നേഹി: കെ.ഇ.എ ബക്കര്‍


മേല്‍പറമ്പ് (www.evisionnews.in): ദുബൈ മലയാളി പ്രവാസികള്‍ക്ക് ആശയും അത്താണിയുമായി പ്രവര്‍ത്തിച്ച മനുഷ്യ സ്‌നേഹിയായിരുന്നു ദുബൈ കെ.എം.സി.സി സ്ഥാപക പ്രസിഡണ്ടായിരുന്ന പി.എ അബ്ബാസ് ഹാജിയെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ സംഘടിപ്പിച്ച പി.എ അബ്ബാസ് ഹാജി അനുസ്മരണ കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.

ദുബൈയിലെത്തുന്ന മലയാളികളുടെ പ്രശ്‌നങ്ങളും ആവലാതികളും ആധികാരികമായി അബ്ബാസ് ഹാജി കൈകാര്യം ചെയ്തിരുന്നു. ദേരയിലുണ്ടായിരുന്ന സ്വന്തം ഓഫീസ് സംഘടനാ പ്രവര്‍ത്തനത്തിനായി സൗജന്യമായി നല്‍കിയത് കെ.എം.സി.സിയുടെ വളര്‍ച്ചക്ക് നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇന്ന് ദുബൈ കെ.എം.സി.സി പ്രാസികള്‍ക്കിടയിലെ ആധികാരിക സംഘടനയായി വളര്‍ന്നതും വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എ.അബ്ബാസ് ഹാജി നടത്തിയ കഠിന പ്രയത്‌നത്തിന്റെ പരിണിത ഫലമാണെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി. 

പി.എ അബ്ബാസ് ഹാജിയുടെ സ്മരണക്കായി ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി. കമ്മിറ്റി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 44 പേര്‍ക്ക് മാസത്തില്‍ 1000 രൂപയുടെ മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്ന പി.എ അബ്ബാസ് ഹാജി ആരോഗ്യ പദ്ധതി'യുടെ ചികിത്സ സഹായ പദ്ധതിയുടെ ഉദ്്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് കൈമാറി നിര്‍വഹിച്ചു. ടി.ഡി കബീര്‍ തെക്കില്‍ ഉദുമ പഞ്ചായത്തിനും കെ.പി അബ്ബാസ് കളനാട് കുറ്റിക്കോല്‍ പഞ്ചായത്തിനും എം.എ മുഹമ്മദ് കുഞ്ഞി പള്ളിക്കര പഞ്ചായത്തിനും ഹംസ തൊട്ടി ബേഡകം പഞ്ചായത്തിനും അനീസ് മാങ്ങാട് ദേലമ്പാടി പഞ്ചായത്തിനും മുനീര്‍ പി. ചെര്‍ക്കള ചെമ്മനാട് പഞ്ചയത്തിനും സമീര്‍ പരപ്പ മുളിയാര്‍ പഞ്ചായത്തിനും നൗഫല്‍ മാങ്ങാടന്‍ പുല്ലൂര്‍ പെരിയ പഞ്ചയത്തിനുമുള്ള സഹായങ്ങള്‍ കൈമാറി.

ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ദുബൈ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി, ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി, ട്രഷറര്‍ മുനീര്‍ പി. ചെര്‍ക്കള, തൊട്ടി സാലി ഹാജി, അബ്ദുള്ള ഹാജി പള്ളിക്കര, സിദ്ദീഖ് പള്ളിപ്പുഴ, ഹനീഫ പള്ളിക്കര, പി.എ അബൂബക്കര്‍ ഹാജി, ടി.ഡി കബീര്‍ തെക്കില്‍, ഹാജി അബ്ദുള്ള ഹുസൈന്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ബഷീര്‍ പള്ളങ്കോട്, എം.എച്ച് മുഹമ്മദ് മാങ്ങാട്, അനീസ് മാങ്ങാട്, റൗഫ് ബായിക്കര, ആസിഫ് തെക്കില്‍, കെ.പി അബ്ബാസ് കളനാട്, സമീര്‍ പരപ്പ പ്രസംഗിച്ചു. ഒ.എം അബ്ദുള്ള ഗുരുക്കള്‍ സ്വാഗതവും നൗഫല്‍ മങ്ങാടന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad