
കാസര്‍കോട്.(www.evisionnews.in)മധൂരിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച.13 പവന്‍ സ്വര്‍ണ്ണവും 40000 രൂപയും കവര്‍ന്നു. മധൂര്‍ ക്ഷേത്ര ജീവനക്കാരന്‍ ഗണേശന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്.ഗണേശനും കുടുംബവും സന്ധ്യയോടെ വീടു പൂട്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ പോയി.രാത്രി 9.30മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് രണ്ടു അലമാരകള്‍ തകര്‍ത്താണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
keywords-robbery-madhur-ganesha house
Post a Comment
0 Comments