
പെരിയാട്ടടുക്കം:(www.evisionnews.in)പെരിയാട്ടടുക്കം പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊലക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.ഡി വൈ എസ് പി ദേവസ്യയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമാണ് അന്വേഷണം ആരംഭിച്ചത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.തിങ്കളാഴ്ച കാഞ്ഞങ്ങാട്ടെത്തിയ ഡി വൈ എസ് പി ദേവസ്യ കേസ് ഡയറിയും അനുബന്ധരേഖകളും ഏറ്റുവാങ്ങി. ഇതുവരെ കേസ് അന്വേഷിച്ച ഡി വൈ എസ് പി കെ ദാമോദരനില്‍ നിന്നാണ് രേഖകൾ ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 13 നാണ് ദേവകിയെ സ്വന്തം വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കേസിൽ ഇത് വരെയായും പ്രതികളെ പിടികൂടാന്‍ ലോക്കല്‍ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.
keywords-dhevaki murder case-crime branch- enquary
Post a Comment
0 Comments