
കാഞ്ഞങ്ങാട്:(www.evisionnews.in) ഇടതുമുന്നണി സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഭാഗമായുള്ള ജനസദസ് ജൂണ്‍ 15ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ നടക്കും. എ.വി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബാര്‍ മുതലാളിമാരുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചത് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ അഡ്വ.എം.സി ജോസ്, സി മുഹമ്മദ് കുഞ്ഞി, വി കമ്മാരന്‍, അബ്ദുള്‍ റഹ്മാന്‍ വണ്‍ഫോര്‍, ഡി.വി ബാലകൃഷ്ണന്‍, ബി സുകുമാരന്‍, സി.എം ഖാദര്‍ ഹാജി, ടി മൂസ ഹാജി, വി കുഞ്ഞിരാമന്‍, പി.എം ഫാറൂഖ്, ടി റംസാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
keywords-udf-ldf-janasadas-kanhangad
Post a Comment
0 Comments