Type Here to Get Search Results !

Bottom Ad

പാക്കിസ്ഥാനെതിരെ ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന; ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും


വാഷിങ്ടന്‍: (www.evisionnews.in)  അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഭീകരര്‍ പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയും യുഎസും പാക്ക് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞുള്ള പരാമര്‍ശമുള്ളത്. ആഗോള ഭീകരരതയ്‌ക്കെതിരായ യോജിച്ചുള്ള പോരാട്ടത്തിന് ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും വ്യക്തമാക്കിയിരുന്നു.

മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഭീകരര്‍ പാക്കിസ്ഥാന്റെ ഭൂപ്രദേശങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സംയുക്ത പ്രസ്താവനയിലെ മുഖ്യ ആവശ്യം. മുംബൈ ഭീകരാക്രമണത്തിനും പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മോദിയും ട്രംപും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്തോ - പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad