കാസര്‍കോട് : (www.evisionnews.in) ഹരിയാനയിലെ ഐടിബിപി യില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഗൗരിയും, തെക്കന്‍പൂര്‍ ബിഎസ്എഫ് ല്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞ ചാര്‍ളിയും ക്യാമിയും വ്യാഴാഴ്ച ജില്ലയിലെത്തി. ഇതോടെ ജില്ലയിലെ പോലീസ് ഡോഗ് സ്‌ക്വാഡില്‍ ഡോഗുകളുടെ എണ്ണം അഞ്ചായി. ബോംബുകളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടുപിടിക്കുന്നതില്‍ കഴിവുതെളിയിച്ച ഡോഗുകളാണ് ഗൗരിയും ചാര്‍ളിയും ക്യാമിയും. ഇവയെ കൂടാതെ സ്‌നിഫര്‍ ഡോഗ് ആയ ബഢിയും ട്രാക്കര്‍ ഡോഗായ റൂണിയും കാസര്‍കോട് പോലീസിന് കരുത്ത് പകരാന്‍ കൂടെയുണ്ട്.
Post a Comment
0 Comments