Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ റെയില്‍വെ മേല്‍പ്പാലവും അടിപ്പാതയും 27ന് തുറന്നുകൊടുക്കും

തൃക്കരിപ്പൂര്‍ (www.evisionnews.in): ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടുപ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് പണിത മേല്‍പ്പാലത്തിന്റെയും ഇളമ്പച്ചി തലിച്ചാലത്ത് നിര്‍മിച്ച റെയില്‍വെ അടിപ്പാതയും 27ന് തുറന്നുകൊടുക്കും. തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായാണ് മേല്‍പ്പാലം അനുവദിച്ചത്. 81.5 ലക്ഷം രൂപ ചെലവിലാണ് മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. തീരദേശ മേഖലയില്‍ നിന്ന് യാത്രക്കാര്‍ക്ക് തൃക്കരിപ്പൂര്‍ ടൗണിലേക്ക് കടന്നുവരാന്‍ സൗകര്യമാകും.
ഇളമ്പച്ചി തലിച്ചാലം ഗൈറ്റ് ഒഴിവാക്കിയാണ് അടിപ്പാത നിര്‍മിച്ചത്. ഇളമ്പിച്ചി മെയിന്‍ റോഡ് തലിച്ചാലം പഞ്ചായത്ത് റോഡുമായി ബന്ധിപ്പിച്ചാണ് അടിപ്പാതയുടെ നിര്‍മാണം. തൃക്കരിപ്പൂര്‍ തായിനേരി ബൈപ്പാസ് റോഡ് വഴി എളുപ്പത്തില്‍ റെയില്‍വെ ഗൈറ്റ് കൂടാതെ ചെറുവാഹനങ്ങള്‍ കടന്നുപോകുന്നതിന്നും കാല്‍നട യാത്രക്കാര്‍ക്കും സൗകര്യപ്രദമായാണ് അടിപ്പാത.
ഇളമ്പിച്ചി ഗവ: ഹൈസ്‌കൂളിലും തൃക്കരിപ്പൂര്‍ ടൗണിലുമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി രൂപീകരിച്ചു. എന്‍. സുകുമാരന്‍, വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, കെ. റീത്ത, സാജിദ സഫറുള്ള, സി. രവി, ടി.വി കുഞ്ഞികൃഷ്ണന്‍ എന്നിവരും പി.ജനാര്‍ദ്ദനന്‍, പി.മഷൂദ്, ടി.എം.സി ഇബ്രാഹിം, വി.ടി ഷാഹുല്‍ ഹമീദ്, ടി.വി ബാലകൃഷ്ണന്‍,കെ.വി ലക്ഷ്മണന്‍, എ.ജി നൂറുല്‍ അമീന്‍, എന്‍. രാമചന്ദ്രന്‍ പ്രസംഗിച്ചു. വി.പി ഫൗസിയ (ചെയര്‍), കെ. ഭാസ്‌കരന്‍, വി.ടി ഷാഹുല്‍ ഹമീദ് (വൈസ് ചെയര്‍), എ.ജി നൂറുല്‍ അമീന്‍, പി.വി വിനോദ് (കണ്‍).

Post a Comment

0 Comments

Top Post Ad

Below Post Ad