Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ സുന്നീ ആദര്‍ശ മുഖാമുഖം 21ന്



കാസര്‍കോട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് അണങ്കൂര്‍ ജംഗ്ഷനില്‍ 21ന് സുന്നീ- മുജാഹിദ് ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. രാത്രി ഏഴു മണിക്ക് എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്‍ എം.ടി അബൂബക്കര്‍ ദാരിമി മുഖാമുഖത്തിന് നേതൃത്വം നല്‍കും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, മഹല്ലു ഖത്തീബുമാര്‍, ഭാരവാഹികള്‍ സംബന്ധിക്കും.

കാലാകാലങ്ങളായി അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളില്‍ ഇസ്ലാമിക ആശയാദര്‍ശങ്ങളെ ചോദ്യം ചെയ്യുകയും പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത് പുതിയ തലമുറയെ കുരുതികൊടുക്കാന്‍ ചിലര്‍ തന്ത്രംമെനയുന്ന സാഹചര്യത്തിലാണ്

എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കുന്നത്. മതമൗലീകത ചമയുന്നവരെയും പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും ശക്തമായി എതിര്‍ത്തും അവരുടെ കുത്സിത നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്ത് നിന്നും തന്നെയാണ് മുസ്ലിം പണ്ഡിതരുടെ ആധികാരിക കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എക്കാലവും അതിന്റെ ദൗത്യം നിര്‍വഹിച്ചുവരുന്നത്. 

ഇവിടെ മതാചരങ്ങളെയും അതിന്റെ ആശയങ്ങളെയും വികലമാക്കി പരിശുദ്ധ ഇസ്ലാം മതത്തെ സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍. ഐഎസ് ആരോപണവും ഭീകര സംഘടനാ ബന്ധവുമൊക്കെ ഇസ്ലാം മതത്തിനെതിരെ ചാര്‍ത്തപ്പെടുന്നതും ഇവരുടെ തെറ്റിദ്ധാരണാജനകമായ പ്രവര്‍ത്തനമാണെന്നും സംഘാടകര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹാരിസ് ബെദിര, അബ്ദുല്‍ സലാം മൗലവി, ഹാഷിം ഹുദവി അണങ്കൂര്‍, ക്ലസ്റ്റര്‍ പ്രസിഡണ്ട് സാലിം ചുടുവളപ്പില്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad