Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്: കുഞ്ഞാലിക്കുട്ടി എംപിക്ക് പഴയചൂരി ജുമാമസ്ജിദ് യു.എ.ഇ കമ്മിറ്റി നിവേദനം നല്‍കി

ദുബൈ (www.evisionnews.in): കാസര്‍കോട് പഴയ ചൂരിയിലെ പള്ളി മുഅദ്ദിന്‍ കുടക് സ്വദേശി റിയാസ് മൗലവിയെ പള്ളിക്കകത്ത് കൊലചെയ്ത സംഭവത്തില്‍ ഗൂഢാലോചന അന്വേഷണ പരിധിയില്‍ കൊണ്ടുവരാനും കുറ്റപത്രം വൈകുന്നതിലെ ആശങ്കയകറ്റാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പഴയ ചൂരി മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ കമ്മിറ്റി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ നടത്തിയ കൊലപാതകത്തിലെ പ്രതികളെയും അതിന് ഒത്താശ ചെയ്തവരെയും പിടികൂടാന്‍ പഴുതുകളടച്ചുള്ള അന്വേഷണത്തിന്‍ മാത്രമെ കഴിയൂ എന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.

റിയാസ് മൗലവിയെ കൊന്ന പ്രതികള്‍ പല അക്രമ കേസിലും വധശ്രമ കേസിലും പ്രതികളായിരുന്നു. ഈ കേസിലൊന്നും അന്വേഷണങ്ങള്‍ ശരിയായ രീതിയില്‍ നടന്നിരുന്നുവെങ്കില്‍ ഒരു കൊലപാതമെങ്കിലും നമുക്ക് തടയാമായിരുന്നു. റിയാസ് മൗലവിയുടെ കൊലപാതകത്തെ ലഘൂകരിക്കുക വഴി വര്‍ഗീയ വാദികള്‍ക്ക് ഒരു ഇരയെ കൂടി തയാറാക്കി വെക്കുകയാണ്. റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ള കരാള ഹസ്തങ്ങളെ പിടികൂടി മാതൃകപരമായ ശിക്ഷ നേടിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ തലങ്ങളില്‍ ഉചിതമായ രീതിയില്‍ ഇടപെടലുകള്‍ നടത്തണമെന്നും എം.പിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad