Type Here to Get Search Results !

Bottom Ad

കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം:പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി



കുമ്പള ;കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ട് ദിവസം മുമ്പ് ക്ഷേത്രത്തിന് സമീപം സംശയസാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി വരികയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. ശ്രീകോവിലിന് പുറത്ത് സോപാനത്തിന്റെ രണ്ട് ചുമരുകളില്‍ മരത്തില്‍ തീര്‍ത്ത ജയവിജയ ദേവന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ മുഖാവരണവും വെള്ളി ആഭരണങ്ങളും അടര്‍ത്തിയെടുത്ത് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. ക്ഷേത്രത്തിന്റെ കാവല്‍ക്കാരനെ കണ്ടാണ് മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്. വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഒരു വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയും അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് ഒരാള്‍ ക്ഷേത്രത്തിന് സമീപം ചുറ്റിത്തിരിയുന്നത് കണ്ടതായി പരിസരവാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് രേഖാചിത്രം തയ്യാറാക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad