കോഴിക്കോട് (www.evisionnews.in): അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് കേസെടുത്തു. എംഐഇടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും കേസുണ്ട്. കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജീനിയറിംഗ് ആന്‍ഡ് ടെക്നോളജി, മര്‍ക്കസ് സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അംഗീകാരമില്ലാത്ത ആര്‍ക്കിടെക്ടര്‍, സിവില്‍ എന്‍ജിനീയറിംഗ്, ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമാ കോഴ്സുകള്‍ നടത്തി ഒന്നരലക്ഷത്തോളം രൂപ ഫീസ് വാങ്ങിയെന്നാണ് പരാതി. എംഐഇടിയിലെ പൂര്‍വവിദ്യാര്‍ത്ഥി മലപ്പുറം പരകമണ്ണ ഉടാപറ്റ വീട്ടില്‍ മൂഹമ്മദ് നസീബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനാ കുറ്റമാണ് ഇവരുടെ മേലില്‍ ചുമത്തിയിരിക്കുന്നത്.
Post a Comment
0 Comments