Type Here to Get Search Results !

Bottom Ad

'മന്ത്രി' വേണം: ചെയര്‍മാനെന്ന നിലയില്‍ ശമ്പളവും ഔദ്യോഗിക വസതിയും വേണ്ടെന്ന് ആര്‍. ബാലകൃഷ്ണപിള്ള


തിരുവനന്തപുരം (www.evisionnews.in): തന്റെ പാര്‍ട്ടിക്ക് മന്ത്രിയെ വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ആളില്ലാത്ത പാര്‍ട്ടിക്ക് വരെ ഇപ്പോള്‍ മന്ത്രിയുണ്ട്. രണ്ടോ മൂന്നോ പാര്‍ലമെന്റ് സീറ്റ് വരെ ജയിക്കാന്‍ തന്റെ പാര്‍ട്ടിക്ക് കഴിയും. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് ശമ്പളം വേണ്ട. ഔദ്യോഗിക വസതിയും വേണ്ട. ആവശ്യത്തിന് മാത്രം സ്റ്റാഫ് മതിയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വേണമെന്ന ആവശ്യവുമായി ബാലകൃഷ്ണപിളള രംഗത്തെത്തുന്നത്. 

ഇടതുമുന്നണി തങ്ങളെ അംഗമാക്കണം. ഫോര്‍വേഡ് ബ്ലോക്കിന് പോലും യുഡിഎഫില്‍ സ്വീകാര്യത കിട്ടുന്ന കാലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നീട് യുഡിഎഫുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജിവെച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad