Type Here to Get Search Results !

Bottom Ad

പന്ത് പറമ്പിലേക്കടിച്ചുവെന്നാരോപിച്ച് കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച രാജപുരത്തെ വീട്ടമ്മക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്(www.evisionnews.in): വീടിനടുത്തു ള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ പന്ത് പറമ്പിലേക്കടിച്ചുവെന്നാരോപിച്ച് പന്തെടുക്കാന്‍ചെന്ന കുട്ടികളുടെ മുഖത്ത് ആസിഡ് തേവിയ വീ ട്ടമ്മക്കെതിരെ രാജപുരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പനത്തടി ബളാംതോട് കാപ്പിത്തോട്ടത്തിലെ ഗോവിന്ദന്‍ നായരുടെ ഭാര്യ എം.പ്രമീള (59) ക്കെതിരെയാണ് രാജപുരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഡിസംബര്‍ ആറിന് വൈകുന്നേരം പ്രമീളയുടെ വീട്ടിനടുത്ത ഗ്രൗണ്ടില്‍ പന്തുകളിക്കുകയായിരുന്ന കുട്ടികള്‍ പന്തടിച്ചപ്പോള്‍ അത് പ്രമീളയുടെ വീട്ടുപറമ്പിലേക്ക് വീണു. ഇതില്‍ കുപിതയായ പ്ര മീള പന്തെടുക്കാന്‍ ചെന്ന പതിനാറുവയസുകാരനായ മനുവിന്റെയും 17 കാരനായ എം. മനു എന്ന കുട്ടിയുടേയും മുഖത്തേക്ക് പ്ലാസ്റ്റിക് കുപ്പിയില്‍ നിറച്ചുവെച്ചിരുന്ന ആസിഡ് തേവി ഗുരുതരമായി പൊള്ളലേല്‍പ്പിച്ചുവെന്നാണ് കേസ്.

ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മുന്നോക്ക ജാതിയില്‍പ്പെട്ട മധ്യവയസ്‌ക്ക മനപൂര്‍വ്വം അധിക്ഷേപിക്കാനാണ് അക്രമം കാണിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad