Type Here to Get Search Results !

Bottom Ad

വാനിന്റെ ഗ്ലാസ് തകര്‍ത്ത് പണവും എ.ടി.എം കാര്‍ഡുകളും കവര്‍ന്നു


ബദിയടുക്ക: (www.evisionnews.in)ചര്‍ച്ചിന്റെ നവീകരണ ജോലിയുമായി ബന്ധപ്പെട്ട് മൂക്കം പാറയിലെത്തിയ ആലക്കോട് സ്വദേശിയുടെ വാനിന്റെ ഗ്ലാസ് തകര്‍ത്ത് പണവും എ.ടി.എം കാര്‍ഡുകളും വിവിധ രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു.

ആലക്കോട് കാഞ്ഞിരപ്പള്ളി സ്വദേശി സിജി മാത്യുവിന്റെ പണവും എ.ടി.എം കാര്‍ഡുകളുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ മൂക്കംപാറ സെന്റ് മേരീസ് ചര്‍ച്ചിന് സമീപമാണ് സംഭവം. ചര്‍ച്ചിന്റെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട കരാറെടുത്തിരിക്കുകയായിരുന്നു സിജി. ഇന്നലെ രാവിലെ ചര്‍ച്ചിന് സമീപം കാര്‍ നിര്‍ത്തി ജോലികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. വൈകിട്ട് മടങ്ങാനായി വാനിനരികിലെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തെ ഡാഷില്‍ സൂക്ഷിച്ച ബാഗാണ് കവര്‍ന്നത്. ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad