Type Here to Get Search Results !

Bottom Ad

ട്രയിനില്‍ കടത്തുകയായിരുന്ന കാല്‍ ലക്ഷത്തിന്റെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്‌:(www.evisionnews.in) ട്രയിനില്‍ കടത്തുകയായിരുന്ന കാല്‍ ലക്ഷത്തിന്റെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.മംഗളൂരു- ഏറനാട്‌ എക്‌സ്‌ പ്രസ്സില്‍ നിന്നാണ്‌ കാസര്‍കോട്‌ റെയില്‍വെ പൊലീസ്‌ എസ്‌ ഐ വിജയന്റെ നേതൃത്വത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ട്രയിനിന്റെ സീറ്റിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ ഇതിന്റെ ഉടമയെ കണ്ടെത്താനായില്ല.ഇന്നലെ രാവിലെയാണ്‌ സംഭവം. മംഗളൂരുവില്‍ നിന്നും പുറപ്പെട്ട ട്രയിനില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ ട്രയിന്‍ കാസര്‍കോട്‌ എത്തിയപ്പോള്‍ റെയില്‍വെ പൊലീസ്‌ പരിശോധന നടത്തിയത്‌.119 ടിന്നുകളിലായും 180 പാക്കറ്റുകളിലുമായാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നത്‌. കാല്‍ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്‌ പുകയില ഉല്‍പ്പന്നങ്ങളെന്ന്‌ പൊലീസ്‌ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad