Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് കൊളത്തൂര്‍ സ്വദേശിയുടെ കാല്‍ അറ്റു


കാസര്‍കോട് (www.evisionnews.in): ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ തെറിച്ചുവീണ് കൊളത്തൂര്‍ സ്വദേശിയുടെ കാല്‍ അറ്റു. കഴിഞ്ഞ ദിവസം വൈകിട്ടോടെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കൊളത്തൂര്‍ കളരിക്കല്‍ രവീന്ദ്രനാണ് (55) പരിക്കേറ്റത്. 

കാസര്‍കോട്ട് നിന്നുള്ള യത്രക്കിടയിലാണ് അപകടമുണ്ടായത്. ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്ന രവീന്ദ്രന്‍ കോഴിക്കോടെത്തിയപ്പോള്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചക്കിടയില്‍ ട്രെയിന്‍ തട്ടിയാണ് രവീന്ദ്രന്റെ ഇടതുകാലിന് പരിക്കേറ്റത്. പരിക്കേറ്റ രവീന്ദ്രനെ റെയില്‍വെ പോലീസ് ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അറ്റുപോയ കാല്‍ തുന്നിചേര്‍ക്കാനായില്ല. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ രവീന്ദ്രന്‍ മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad