Type Here to Get Search Results !

Bottom Ad

സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ഇന്ന് തുടങ്ങും

കാഞ്ഞങ്ങാട് (www.evisionnews.in): മൂപ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 30 വരെ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടക്കും. ഉച്ചക്ക് രണ്ടു മണി മുതല്‍ രജിസ്‌ട്രേഷന്‍ നടക്കും. 3.30ന് സംസ്ഥാന പ്രസിഡണ്ട് കെ.എസ് ബാബു പതാക ഉയര്‍ത്തും. 29ന് വൈകിട്ട് മൗവ്വലില്‍ നിന്നും ഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ടെന്നിക്കൊയ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എസ് ബാബു ആമുഖ പ്രഭാഷണം നടത്തും. സെക്രട്ടറി ശ്യാമ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര, ഡോ. വി.പി.പി മുസ്തഫ, പഞ്ചായത്ത് മെമ്പര്‍മാരായ പി. ലക്ഷ്മി, എ.പി.എം ഷാഫി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.വി കുഞ്ഞിരാമന്‍, ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വ. കെ. ശ്രീകാന്ത്, പി.കെ അബ്ദുല്‍ റഹിമാന്‍, എന്‍.കെ സുലൈമാന്‍, എ. രാമകൃഷ്ണന്‍ സംസാരിക്കും. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.വി സുകുമാരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഭാരതിഷേണായ് നന്ദിയും പറയും. 

14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറ്റി അമ്പതില്‍പരം കായിക താരങ്ങളും ഒഫീഷേഴ്‌സും മൂന്ന് ദിവസങ്ങളില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും. ഇന്‍ഡിവിജ്വല്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ടീം ചാമ്പ്യന്‍ഷിപ്പ് എന്നീ ഇനങ്ങളിലാണ് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടക്കുക. കാസര്‍കോട് ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. നാല് ഫെഡ്ലൈറ്റ് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന് മത്സരത്തില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരാണ്. ഈ മത്സരത്തിലെ വിജയികള്‍ മെയ് 23 മുതല്‍ 27 വരെ കര്‍ണ്ണാടക മൈസൂരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad