Type Here to Get Search Results !

Bottom Ad

ഗതാഗത തടസമുണ്ടാക്കുന്ന വിദേശ മദ്യശാല മാറ്റിസ്ഥാപിക്കണം: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): ഐ.സി ബണ്ഡാരി റോഡില്‍ സ്ഥിതി ചെയ്യുന്ന വെയര്‍ഹൗസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ബീവറേജ് റീടെയില്‍ മദ്യശാല മാറ്റി സ്ഥാപിച്ചതോടെ നഗരത്തിന്റെ പ്രധാനപ്പെട്ട റോഡുകള്‍ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഉപകരിക്കാത്ത റോഡുകളായി മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.

ഐ.സി ബണ്ഡാരി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യ ഷോപ്പ് കൂടുതല്‍ വില്‍പനക്ക് വേണ്ടിയാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ദക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസ് ഗോഡൗണിലേക്ക് മാറ്റിയത്. ഇതോടെ കെ.പി.ആര്‍ റാവു റോഡ്, ഐ.സി ബണ്ഡാരി റോഡ് എന്നിവിടങ്ങളിലെ വാഹന ഗതാഗതത്തെയും ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളെയും നിരവധി ക്ലിനിക്കുകളുടേയും പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തുന്ന തരത്തിലാണ് വിദേശമദ്യശാല പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്ന ഐ.സി ബണ്ഡാരി റോഡില്‍ വെയര്‍ഹൗസ് കോമ്പൗണ്ടിലെ മദ്യശാല മാറ്റിസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad