Type Here to Get Search Results !

Bottom Ad

തിരിച്ചടി സമ്മതിക്കണം: സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന് നിയമ സെക്രട്ടറിയുടെ നിര്‍ദ്ദേശം


തിരുവനന്തപുരം (www.evisionnews.in): ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് നിയമ സെക്രട്ടറിയുടെ നിര്‍ദേശം. സെന്‍കുമാറിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി കൊടുത്താല്‍ തന്നെ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിധി നടപ്പിലാക്കിയില്ലെങ്കില്‍ സെന്‍കുമാര്‍ വീണ്ടും കോടതിയില്‍ പോയേക്കും. അത്തരമൊരു നീക്കം സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കും നല്‍കുക. അതുകൊണ്ട് സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്നാണ് നിയമ സെക്രട്ടറിയുടെ ഉപദേശം. വിധി വന്നതിനു ശേഷം സര്‍ക്കാരിന് ലഭിക്കുന്ന രേഖാമൂലമുള്ള ആദ്യ റിപ്പോര്‍ട്ടാണ് നിയമ സെക്രട്ടറി നല്‍കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad