Type Here to Get Search Results !

Bottom Ad

ഉമ്മാസ് സനാബില്‍ കുടുംബ സംഗമവും ഇശല്‍ വിരുന്നും നാളെ


ഉദുമ (www.evisionnews.in): കലാകാരന്മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ്) കാസര്‍കോടിന്റെ കുടുംബ സംഗമവും സനാബില്‍ ഇശല്‍ വിരുന്നും ചൊവ്വാഴ്ച ഉദുമ പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തു മണി മുതല്‍ ജില്ലയിലെ കലാകാരന്മാരുടെ കുടുംബങ്ങള്‍ സംബന്ധിക്കുന്ന കുടുംബ സംഗമം സനാബില്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദ്ഘാടനം ചെയ്യും. കൊപ്പല്‍ ചന്ദ്ര ശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അഞ്ച് മേഖലയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും .ആറു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉമ്മാസ് ജില്ലാ പ്രസിഡണ്ട് ആദില്‍ അത്തുവിന്റെ അധ്യക്ഷതയില്‍ കവിയും ഗായകനുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്യും. 

ചടങ്ങില്‍ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ജില്ലയിലെ അവശതയനുഭവിക്കുന്ന മൂന്നു കുടുംബങ്ങള്‍ക്കുള്ള ഉമ്മാസ് കാരുണ്യവര്‍ഷ ധനസഹായ വിതരണം യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസഫ് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സനാബില്‍ ഇശല്‍ വിരുന്നില്‍ കേരളത്തിന്റെ അനുഗ്രഹീത കലാകാരന്‍മാരായ കണ്ണൂര്‍ ശരീഫ് , ആസിഫ് കാപ്പാട്, മേഘ്‌ന പതിനാലാം രാവ്, അഫ്‌സല്‍ കാപ്പാട്, അനില്‍ കോഴിക്കോട് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഇടപ്പാള്‍ ഹണി ഡ്രോപ്‌സ് അവതരിപ്പിക്കുന്ന അക്രോ ബാറ്റിക് ഡാന്‍സും ടിവി സ്റ്റേജ് ആര്‍ടിസ്റ്റ് ബിജേഷ് ചേളാരി റഹ്മാന്‍ ഫറൂഖ് അവതരിപ്പിക്കുന്ന കോമഡി ട്വിന്‍സ് കലാപരിപാടികളും അരങ്ങേറും.

Post a Comment

0 Comments

Top Post Ad

Below Post Ad