Type Here to Get Search Results !

Bottom Ad

കേരളീയ മുസ്ലിംകളുടെ ഉന്നതിക്ക് കാരണം മുസ്ലിം ലീഗ്: റഊഫ് ബായിക്കര


എതിർത്തോട്:(www.evisionnews.in) കേരളീയ മുസ്ലിം സമുദായത്തിന്റെ വിദ്യാഭാസ പരവും സംസ്കാരികവുമായ ഉന്നതിക്ക് മുസ്ലിം ലീഗാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ടലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര അഭിപ്രായപെട്ടു.മുസ്ലിം ലീഗ് രൂപികരിച്ചത് തമിഴ് നാടി ലാണെങ്കിലും അതിനെ നെഞ്ചോട് ചേർത്ത് വെച്ച് നേതൃത്വത്തിനെ അംഗീകരിച്ച് മുന്നോട്ട് പോകാൻ കേരളത്തിലെ മുസ്ലിംകൾ തയ്യാറായി. അതില്ലാത്തതാണ് ഉത്തരേന്ത്യയിലെ മുസ്ലിംകൾ ഇത്രയും വലിയ പ്രതിസന്തി അനുഭകപടാൻ കാരണമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
എതിർത്തോട് ശാഖ എം എസ് എഫ് സംഘടിപിച്ച സംഘടന ക്ലാസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റഊഫ്. ശാഖ പ്രസിഡണ്ട് നാഫിഹ് അദ്ധ്യക്ഷത വഹിച്ചു കാസർകോട് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് എതിർത്തോട്, സെക്രട്ടറി ശനിഫ് നെല്ലിക്കട്ട, ചെങ്കള പഞ്ചായത്ത് സെക്രട്ടറിമാരായ ശഫാൻ ബേവിഞ്ച, അജ്മൽ
മിർഷാൻ സംസാരിച്ചു, റാഷിദ് വൈ ,റാഷിദ് കെ എം, ഖലീൽ മുത്തലിബ്, സിദ്ധിഖ് ബദ്രിയ, റമീസ് വൈ ,അബ് ഷർ 'അർഷാദ് സിഎ, തുടങ്ങിയ ശാഖ ഭാരവാഹികൾ സംബന്ധിച്ചു,  സെക്രട്ടറി ഖാദർ സ്വാഗതവും ,ഖാദർ സി എ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad