Type Here to Get Search Results !

Bottom Ad

മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം


തിരുവനന്തപുരം (www.evisionnews.in): പതിനാലാം നിയമസഭയുടെ അഞ്ചാംസമ്മേളനത്തിന്റെ തുടക്കം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ പ്രതിഷേധിക്കുന്നത്. ചോദ്യോത്തരവേള ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയായിരുന്നു.

എംഎല്‍എമാരോട് ശാന്തരായിരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെടുന്നുണ്ട്. മന്ത്രി എം.എം മണിയുടെ വിവാദപരാമര്‍ശത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം ബഹളം അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്തുളളത് അസാധാരണ സാഹചര്യമാണ്. ഒരു മന്ത്രി തന്നെ കേരളീയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാല്‍ ചോദ്യോത്തരവേള റദ്ദുചെയ്ത് അടിയന്തര പ്രമേയം ഉടനടി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം നടപടിക്രമം സാധാരണ സ്വീകരിക്കാറില്ലെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

തുടര്‍ന്ന് പ്രതിപക്ഷം ശാന്തരായെങ്കിലും ചോദ്യോത്തരവേളയുമായി സഹകരിക്കുന്നില്ല. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍, എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങള്‍, സെന്‍കുമാറിനെ തിരികെ പൊലീസ് മേധാവിയാക്കണമെന്ന കോടതി വിധി ഇതെല്ലാം വരുംദിവസങ്ങളിലും സഭയെ കലുഷിതമാകും. ഇന്നുമുതല്‍ ജൂണ്‍ എട്ടുവരെ 32 ദിവസമാണ് സഭസമ്മേളിക്കുന്നത്. ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായി 13 ദിവസമാണ് വേണ്ടതും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad