Type Here to Get Search Results !

Bottom Ad

ഹജ്ജ് പഠന പ്രാക്ടിക്കല്‍ ക്ലാസ് നാളെ


മാങ്ങാട് (www.evisionnews.in): മാങ്ങാട് ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെയും സഫിയ ട്രാവല്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജില്ലാതല ഹജ്ജ് പഠന പ്രാക്ടിക്കല്‍ ക്ലാസ് നാളെ എട്ടുമണി മുതല്‍ നാലുമണി വരെ മാങ്ങാട് ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം സി.എം ഉസ്താദ് നഗരിയില്‍ നടക്കും. കീഴൂര്‍- മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ഖിളര്‍ ജുമാമസ്ജിദ് ഖത്തീബ് ചേരൂര്‍ ഖാലിദ് ഫൈസി ക്ലാസിന് നേതൃത്വം നല്‍കും. 2000ഓളം ഹജ്ജാജിമാര്‍ക്ക് ക്ലാസില്‍ സംബന്ധിക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad