Type Here to Get Search Results !

Bottom Ad

അച്ഛന്റെ മൂന്നാം വിവാഹ നീക്കം: ജേഷ്ഠന്‍ അനുജനെ എറിഞ്ഞുകൊന്നു


കോഴഞ്ചേരി (www.evisionnews.in): അച്ഛന്റെ മൂന്നാം വിവാഹ നീക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ജേഷ്ഠ സഹോദരന്‍ അനുജനെ എറിഞ്ഞുകൊലപ്പെടുത്തി. അയിരൂര്‍ ചെറുകോല്‍പുഴ കൂടത്തുമണ്ണിന്‍ നൈനാന്‍ വര്‍ഗീസിന്റെ മകന്‍ കെ.വി എബ്രഹാമാ (30)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജേഷ്ഠ സഹോദരന്‍ കെ.വി വര്‍ഗീസിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അയിരൂരില്‍ ഒരു ദേവാലയത്തിലെ കപ്യാരായിരുന്നു നൈനാന്‍. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് എട്ടുമാസം മുമ്പ് ഇയാള്‍ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇതോടെ കപ്യാര്‍ സ്ഥാനത്തുനിന്നു ഇയാളെ പുറത്താക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോല്‍ മൂത്ത മകന്‍ വര്‍ഗീസ് രണ്ടാനമ്മയുമായി നാടുവിട്ടു. വിവാഹിതനായിരുന്ന വര്‍ഗീസ് ഭാര്യയുമായി പിണങ്ങി കഴിയുന്നതിനിടെയാണ് രണ്ടാനമ്മക്കൊപ്പം നാടുവിട്ടത്. 

ഇതിനിടെയാണ് നൈനാന്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഇതുസംബന്ധിച്ച തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റിയ എബ്രഹാം റോഡില്‍ കൊണ്ടുവിട്ട് തിരിച്ചു നടക്കുന്നതിനിടെ വര്‍ഗീസ് കല്ലെടുത്ത് എറിയുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad