Type Here to Get Search Results !

Bottom Ad

മുഹിമ്മാത്ത്‌ സില്‍വര്‍ ജൂബിലി സമ്മേളനവും 11-ാം ഉറൂസ്‌ മുബാറക്കും 27 മുതല്‍

പുത്തിഗെ: (www.evisionnews.in)മുഹിമ്മാത്ത്‌ സ്ഥാപന സമുച്ചയങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളനവും മുഹിമ്മാത്ത്‌ ശില്‍പ്പി സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങളുടെ 11-ാം ഉറൂസ്‌ മുബാറക്കും 27 മുതല്‍ 30വരെ പുത്തിഗെ മുഹിമ്മാത്ത്‌ നഗറില്‍ നടക്കുംഖത്മുല്‍ ഖുര്‍ആന്‍, ഉദ്‌ഘാടന സമ്മേളനം, അഹ്‌്‌ലുബൈത്ത്‌ പഠനം, റാത്തീബ്‌, മൗലിദ്‌ പാരായണം, സമൂഹ പ്രാര്‍ത്ഥന, ദിക്‌റ്‌ ഹല്‍ഖ, പ്രാസ്ഥാനിക സമ്മേളനം, ആദര്‍ശ പഠനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം, പണ്ഡിത സമ്മേളനം, സനദ്‌്‌ ദാന മഹാ സമ്മേളനം തുടങ്ങിയവ നടക്കും.
30ന്‌ സമാപന മഹാസമ്മേളനത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.ഉറൂസിലും സില്‍വര്‍ ജൂബിലി സമ്മേളനത്തിലും അനുബന്ധ പരിപാടികളിലുമായി ഒരുലക്ഷത്തിലേറെ പേര്‍ എത്തിച്ചേരും. ജില്ലയിലേയും ദക്ഷിണ കര്‍ണ്ണാടകയുടെയും ആത്മീയ സംഗമമായി മാറുന്ന സമ്മേളന വിജയത്തിന്‌ 1001 അംഗ സ്വാഗത സംഘവും 313 അംഗ ഖദമുല്‍ അഹ്‌്‌ദലിയ്യ സന്നദ്ധ സംഘവും രംഗത്തുണ്ട്‌.
ഇച്ചിലങ്കോട്‌ മാലിക്‌ ദീനാല്‍ മഖാം സിയാറത്തിന്‌ സയ്യിദ്‌ ഇസ്‌്‌മാഈല്‍ ബാഫഖി തങ്ങളും രാവിലെ 9ന്‌ സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങള്‍ മഖാം സിയാറത്തിന്‌ മുട്ടം കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നല്‍കും.10.30ന്‌ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന്റെ ഉദ്‌ഘാടനം സയ്യിദ്‌ ളിയാഉല്‍ മുസ്‌ത്വഫ ഹാമിദ്‌ കോയമ്മ തങ്ങല്‍ നിര്‍വ്വഹിക്കും.
വൈകിട്ട്‌ നാലിന്‌ ഉദ്‌ഘാടന സമ്മേളനം സയ്യിദ്‌ ഇമ്പിച്ചി തങ്ങള്‍ കൊയിലാണ്ടിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. ഹസന്‍ അഹ്‌്‌ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്‌ഘാടനം ചെയ്യും. പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍, എന്‍.അലി അബ്ദുല്ല, യഅ്‌കൂബ്‌ ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും. പി. കരുണാകരന്‍ എം.പി ബുക്ക്‌ ഫെയര്‍ ഉദ്‌ഘാടനവും മുഹിമ്മാത്ത്‌ ഹാന്റിക്രാഫ്‌റ്റ്‌ സ്ഥാപനത്തില്‍ ഉത്‌പാദിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്‌ഘാടനം പി.ബി അബ്ദുറസ്സാഖ്‌ എം.എല്‍.എ, എം.എ ഹാരിസ്‌ എം.എല്‍.എ നിര്‍വ്വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ സതീഷ്‌ ചന്ദ്രന്‍, ഹക്കീം കുന്നില്‍, എം.സി ഖമറുദ്ദീന്‍, അഡ്വ. സി.എച്ച്‌ കുഞ്ഞാമ്പു, അസീസ്‌ കടപ്പുറം തുടങ്ങിയവര്‍ പ്രസംഗിക്കും.
സയ്യിദ്‌ ഇബ്‌്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലക്കട്ട, സി.അബ്ദുല്ല മുസ്‌്‌ലിയാര്‍ ഉപ്പള, ബി.എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad