Type Here to Get Search Results !

Bottom Ad

എം.എം മണിയുടെ പ്രസംഗം ഗൗരവകരം: ഹൈക്കോടതി എസ്പിയോട് വിശദീകരണം തേടി


കൊച്ചി (www.evisionnews.in): മുന്നാറില്‍ മന്ത്രി എം.എം മണി നടത്തിയ വിവാദപ്രസംഗം ഗൗരവതരമാണെന്ന് ഹൈക്കോടതി. മണിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് ഇടുക്കി എസ്പിയോട് വിശദീകരണവും തേടിയിട്ടുണ്ട്. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. 

അതേസമയം, മണിയുടെ പ്രസംഗത്തില്‍ സ്ത്രീകള്‍ക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണ് മണി പറഞ്ഞതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമെന്നാണോ കരുതുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad