Type Here to Get Search Results !

Bottom Ad

വിവാദ പരാമര്‍ശം: മന്ത്രി എം.എം മണിക്കെതിരെ കേസെടുത്തു


തിരുവനന്തപുരം: (www.evisionnews.in)പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളവ പരിഗണിച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് 
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന്  വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാദേവി മാധ്യമങ്ങളോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad