Type Here to Get Search Results !

Bottom Ad

ശൈലി മാറ്റിയാല്‍ താനില്ല: പാര്‍ട്ടി ശാസന ഉള്‍ക്കൊള്ളുന്നു, മേലില്‍ വിവാദമുണ്ടാക്കില്ല: എം.എം മണി


തിരുവനന്തപുരം (www.evisionnews.in): തന്റെ ശൈലി മാറ്റാനാവില്ലെന്നും മാറ്റിയാല്‍ താനില്ലെന്നും വൈദ്യുതി മന്ത്രി എം.എം മണി. ശൈലി മാറ്റില്ലെങ്കിലും മേലില്‍ വിവാദമുണ്ടാക്കില്ല. പാര്‍ട്ടി ശാസനഉള്‍ക്കൊള്ളുന്നുവെന്നും പാര്‍ട്ടി എന്തുപറഞ്ഞാലും കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

വിവാദത്തിന് കാരണക്കാരനായതുകൊണ്ടാണ് തനിക്കെതിരെ ശിക്ഷാ നടപടിയെടുത്തത്. സ്ത്രീ വിരുദ്ധമായി സംസാരിച്ചതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും എം.എം മണി പറഞ്ഞു. സഹോദരന്റെ സ്വത്തിന്റെ പേര് പറഞ്ഞ് തന്റെ നേരെ ആരോപണം ഉന്നയിക്കണ്ട. സഹോദരന് അനധികൃത സ്വത്ത് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. തന്റെ ജോലി രാഷ്ട്രീയപ്രവര്‍ത്തനവും സഹോദരന്റേത് ബിസിനസുമാണെന്നും മണി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച്ച മന്ത്രി അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗം വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസംഗത്തിനിടെ സത്രീ തൊഴിലാളി കൂട്ടായ്മയായ പൊമ്പിളൈ ഒരുമയെ അധിക്ഷേപിച്ച് സംസാരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. മണി മാപ്പുപറയുകയോ രാജിവെയ്ക്കുകയോ ചെയ്യുന്നത് വരെ നിരാഹാരം നടത്തുമെന്ന നിലപാടുമായി പൊമ്പളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടക്കുകയാണ്. 







Tags

Post a Comment

0 Comments

Top Post Ad

Below Post Ad