Type Here to Get Search Results !

Bottom Ad

ഗവര്‍ണര്‍ പി സദാശിവം നാളെ ജില്ലയില്‍



കാസര്‍കോട് : (www.evisionnews.in) കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം ശനിയാഴ്ച്ച ജില്ലയില്‍ എത്തും.  ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പണിത ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ പി സദാശിവം ജില്ലയിലെത്തുന്നത്. വൈകീട്ട് മൂന്ന് മണിക്ക് പെരിയ സത്യസായി ഗ്രാമത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത്  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് 36 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കഴിഞ്ഞ ജനുവരി 19 ന് മുഖ്യംന്ത്രി പിണറായി വിജയനാണ്  ദുരിതബാധിതര്‍ക്ക് വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചത്. ടൗണ്‍ഷിപ്പില്‍  ചില്‍ഡ്രന്‍സ് പാര്‍ക്ക്, വാട്ടര്‍ ടാങ്ക്, ആംഫി തിയറ്റര്‍, കുളം, ആയുഷ് സെന്റര്‍ തുടങ്ങിയവയാണ് നിര്‍മ്മിച്ചിട്ടുളളത്. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി, കെ കുഞ്ഞിരാമന്‍ എം എല്‍ എ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും. സായ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad