Type Here to Get Search Results !

Bottom Ad

സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ സീറ്റിലുണ്ടാവില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: (www.evisionnews.in) സര്‍ക്കാരിനെ അനുസരിക്കാത്ത ഒരു ഉദ്യോഗസ്ഥനും പദവിയില്‍ തുടരില്ലെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 

കുരിശ് പൊളിച്ചുകൊണ്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആരേയൂം അനുവദിക്കില്ല. ആര് എന്തു പറഞ്ഞാലും ന്യൂനപക്ഷങ്ങള്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല. കുരിശ് നീക്കിയത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്. പോലീസിനെ അറിയിക്കാതെയാണ് മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി മണിയെ ഇന്നും മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു. മണിയെ മണി അല്ലാതാക്കാനാണ് ചിലരുടെ ശ്രമം. മണിയുടെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഇപ്പോഴുള്ള സമരത്തെ അതിന്റെ സംഘടകര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള സമരം രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതാണ്. പ്രശ്നം തെറ്റായ രീതിയില്‍ തിരിച്ചുവിട്ട് പട്ടയം കിട്ടാത്തവര്‍ക്ക് അത് നിഷേധിക്കാനും വന്‍കിട കയ്യേറ്റമൊഴിപ്പിക്കലിന് തടയിടാനുമാണ് സമരത്തിന്റെ മറവില്‍ നടക്കുന്നത്. 

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് ജനപിന്തുണയില്ല. മന്ത്രി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് ആരോപിച്ച് സമരം ചെയ്യുന്നതിനാല്‍ അതിന് ജനപിന്തുണ ഇല്ല. മണി ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇനി അക്കാര്യത്തില്‍ ചര്‍ച്ച വേണ്ട. ഖേദം പ്രകടിപ്പിച്ചിട്ടും മണിയുടെ രാജിക്കു വേണ്ടിയുള്ള സമരം അംഗീകരിക്കാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad