Type Here to Get Search Results !

Bottom Ad

സംസ്ഥാന ഇസ്ലാമിക കലാമേള; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


ചട്ടഞ്ചാല്‍: മെയ് 12 മുതല്‍ 14 വരെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സില്‍ നടക്കുന്ന സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാമേളയുടെ സ്വാഗത സംഘം ഓഫീസ് ചട്ടഞ്ചാല്‍ മാഹിനാബാദില്‍ എസ്.എം.എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി ഉദുമ ഉദ്ഘാടനം ചെയ്തു. ഇരുപത് ജില്ലകളില്‍ നിന്നായി രണ്ടായിത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാമേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കമായി. ചടങ്ങില്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, ചെങ്കളം അബ്ദുല്ല ഫൈസി, റഫീഖ് അങ്കക്കളരി, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad