Type Here to Get Search Results !

Bottom Ad

ലോറിയില്‍ നിന്ന് പുഴയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു



കാസര്‍കോട് (www.evisionnews.in): ചന്ദ്രിഗിരി പാലത്തിന്റെ കൈവരിയിലിടിച്ച ലോറിയില്‍ നിന്ന് പുഴയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി നാസര്‍ (38)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിയുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മഴയെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നിയ ലോറി പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാസര്‍ പുഴയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ എത്തുകയും പുഴയില്‍ വീണ യുവാവിന് വേണ്ടി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി. കാസര്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad