Type Here to Get Search Results !

Bottom Ad

തനിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടാകില്ല - സെന്‍കുമാര്‍


കോഴിക്കോട്: (www.evisionnews.in) സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് ധൈര്യമുണ്ടാകില്ലെന്നും കേസിന് പോയാല്‍ കാലതാമസം മാത്രമല്ല സര്‍ക്കാരിന് പണി വേറെകിട്ടുമെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഒരു പ്രമുഖ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി താനാണെന്ന് ടി.പി സെന്‍കുമാര്‍ പറഞ്ഞു. സുപ്രീം കോടതി വിധിയോടെ നിലവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ നീക്കം ചെയ്യപ്പെട്ടു. തന്നെ മാറ്റിയ ഉത്തരവ് ക്വാഷ് ചെയ്താല്‍ പിന്നെ അത് നിലനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനെ കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ല. രമണ്‍ ശ്രീ വാസ്തവ എന്താണെന്ന് തനിക്കും താനെന്താണെന്ന് രമണ്‍ ശ്രീ വാസ്തവയ്ക്കും അറിയാം. 

ടി.പി സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധിച്ചത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും അദ്ദേഹത്തെ ഉടന്‍ നിയമിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സെന്‍കുമാറിനെ നീക്കിയ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞിരുന്നു.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ നടപടി ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പിണറായി വിജയന്‍ അധികാരമേറ്റ് ഉടന്‍ തന്നെയാണ് സെന്‍കുമാറിനെ മാറ്റിയത്. സി.പി.ഐ.എമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണം എന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചത്.

2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീം കോടതി വിധി പ്രകാരം ഡി.ജി.പിയായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് രണ്ട് കൊല്ലം തുടര്‍ച്ചയായ കാലാവധി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇതനുസരിച്ച് തനിക്ക് കാലാവധി നീട്ടി നല്‍കമമെന്നാണ് സെന്‍കുമാര്‍ വാദിച്ചത്. വരുന്ന ജൂണ്‍ മാസമാണ് സെന്‍കുമാര്‍ വിരമിക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad