Type Here to Get Search Results !

Bottom Ad

നാരായണമംഗലത്ത് മദ്യശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ജെഡിയു

കുമ്പള (www.evisionnews.in): ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുമ്പള നാരായണമംഗലത്ത് ബീവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് ജനതാദള്‍ (യുണൈറ്റഡ്) കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നല്ലനിലയില്‍ കഴിയുന്ന നാരായണമംഗലം പ്രദേശത്തിന്റെ സമാധാന അന്തരീക്ഷത്തെ ബീവറേജസ് ഔട്‌ലെറ്റിന്റെ കടന്നുവരവ് തകര്‍ക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. 

നാരായണമംഗലത്ത് ബീവറേജസ് ഔട്‌ലെറ്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതിരൂക്ഷമായ കുടിവെള്ളം നേരിടുന്ന വേനല്‍ക്കാലത്ത് ഉപയോഗിക്കാതെ നിശ്ചലമായി കിടക്കുന്ന ജലസ്രോതസുകള്‍ നന്നാക്കിയെടുത്ത് അവകുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

ജെ.ഡി.യു ജില്ലാ സെക്രട്ടറി അഹമ്മദ് അലി കുമ്പള ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കൊപ്പളം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അലി മൊഗ്രാല്‍, സിദ്ദീഖ് റഹ്മാന്‍, നുഅ്മാന്‍, സിദ്ദീഖ് നാങ്കി, ദാമോദര ആരിക്കാടി, ഫവാസ് ഇബ്രാഹിം, അബ്ദുല്ലക്കുഞ്ഞി, മഹ്‌റൂഫ്, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല നടുപ്പള്ളം, മുഹമ്മദ് ഹാഷിര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad