Type Here to Get Search Results !

Bottom Ad

തലപ്പച്ചേരിയില്‍ രക്ഷാ മതില്‍ ഒരുങ്ങുന്നു; കാട്ടാനകളുടെ നുഴഞ്ഞുകയറ്റം തടയാന്‍


ബന്തടുക്ക: (www.evisionnews.in)കര്‍ണ്ണാടക വന മേഖലകളില്‍ നിന്ന് കേരളത്തിലേക്ക് കയറി വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ തടയാന്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ രക്ഷാ മതില്‍ ഒരുങ്ങുന്നു. ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരി മുതല്‍ ഒടിയനടുക്ക വരെയും വെള്ളരിക്കുണ്ട് റിസര്‍വ്വ് ഫോറസ്റ്റിലെ മരുതോത്തുമാണ് കരിങ്കല്‍ മതില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

തലപ്പച്ചേരിയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പണിയുന്ന മതിലിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. 2.20 മീറ്റര്‍ ഉയരമുള്ള കരിങ്കല്‍ മതിലിന്റെ മുകള്‍ ഭാഗം 30 സെന്റീമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റാണ്. ഒന്നരകോടി ചെലവുള്ള നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദേലംപാടി, മുളിയാര്‍, കുറ്റിക്കോല്‍, കാറഡുക്ക പഞ്ചായത്തുകളില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപക കൃഷി നാശം വരുത്തുന്ന ആനക്കൂട്ടത്തെ പ്രതിരോധിക്കാനാകുമെന്നാണ് വനംവകുപ്പിന്റെ കണക്ക് കൂട്ടല്‍.അടുത്തിടെ മുളിയാറിലും ദേലംപാടിയിലും ഇറങ്ങിയ കാട്ടാനക്കൂട്ടം എത്തിയത് തലപ്പച്ചേരി അതിര്‍ത്തിവഴിയാണ്. കര്‍ണ്ണാടക ഭാഗത്തേക്ക് തുരത്തിയ ആനകള്‍ ഇപ്പോള്‍ മണ്ടക്കോല്‍ ഭാഗത്താണ് തമ്പടിച്ചിട്ടുള്ളത്. തക്കം കിട്ടിയാല്‍ ഇവ ഏത് സമയത്തും കേരള വനത്തിലേക്ക് എത്തും. അതിര്‍ത്തിയില്‍ നേരത്തെ സോളാര്‍ കമ്പിവേലി സ്ഥാപിച്ചിരുന്നു. ആദ്യകാലത്ത് ഇത് ഗുണകരമായിരുന്നുവെങ്കിലും ആനകള്‍ വേലി തകര്‍ത്തതോടെ ഇതും പരിഹാരമല്ലാതായി മാറി. ഇതോടെയാണ് കരിങ്കല്‍ മതില്‍ നിര്‍മ്മിക്കാന്‍ കേരള വനംവകുപ്പ് തീരുമാനിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad