Type Here to Get Search Results !

Bottom Ad

ബിരിക്കുളത്ത് മഴവില്ല് ഗ്രാമോത്സവം ആരംഭിച്ചു


ബിരിക്കുളം: ഭാസ്‌കര കുമ്പളയുടെ ഇരുപതാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ബാലസംഘം ബിരിക്കുളം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മഴവില്ല് ഗ്രാമോത്സവം തുടങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ ദിലീപ് അധ്യക്ഷനായി. കാന്‍ഫെഡ് അവാര്‍ഡ് ജേതാവ് എ വിധുബാല, അയ്യപ്പന്‍ സ്മാരക പുരസ്‌കാര ജേതാവ് വിജയന്‍ ബിരിക്കുളം എന്നിവരെ കെ.പി നാരായണന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. സതീശന്‍ കാളിയാനം എഴുതിയ തൊന്തരവ് എന്ന പുസ്തകം പ്രകാശന്‍ കരിവെള്ളൂര്‍ പ്രകാശനം ചെയ്തു. കെ ഭാസ്‌കരന്‍ ഏറ്റുവാങ്ങി. എം.പി സുരേഷ്‌കുമാര്‍, എ.ആര്‍ സോമന്‍, ടി.എ രവീന്ദ്രന്‍, ഷിബിന്‍ കണിയാട, നളിനി രാഘവന്‍, നിഹാരിക രാഘവന്‍ സംസാരിച്ചു. വിവിധ രചനാ മത്സരങ്ങളും നാട്ടുപയമയും അരങ്ങേറി. ഇന്ന് വിവിധ കലാപരിപാടികള്‍, വടംവലി മത്സരം, സോവനീര്‍ പ്രകാശനവും സാംസ്‌കാരിക സമ്മേളനവും എന്നിവയും നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad