Type Here to Get Search Results !

Bottom Ad

മണിയണ്ണന്‍ ചിരിപ്പിച്ച് കൊല്ലുന്നേ.... മണിയുടെ പ്രസംഗത്തിനെതിരെ ലൊക്കേഷനില്‍ സാരിയുടുത്ത് അലയന്‍സിയറുടെ പ്രതിഷേധം


കോഴിക്കോട് (www.evisionnews.in): മുന്നാറില്‍ വൈദ്യുതി മന്ത്രി എം.എം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ നടന്‍ അലന്‍സിയറുടെ പ്രതിഷേധം. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സാരിയും കറുത്ത കണ്ണടയും ധരിച്ചായിരുന്നു അലയന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്.

'അയ്യോ വയ്യേ അയ്യോ വയ്യേ... സാരിയുടുത്ത് സാരിയുടുത്ത് വയ്യാണ്ടായേ... അയ്യോ വയ്യേ അയ്യോ വയ്യേ... ചോറുവിളമ്പി ചോറു വിളമ്പി വയ്യാണ്ടായേ... അയ്യോ വയ്യേ അയ്യോ വയ്യേ...മീശ വടിച്ചിട്ടും മീശ വെച്ചിട്ടും ഞാനാണാവുന്നില്ലേ... അയ്യോ വയ്യേ അയ്യോ വയ്യേ... മണിയണ്ണന്‍ ചിരിപ്പിച്ച് വയ്യാണ്ടായേ...' എന്ന് പാടിക്കൊണ്ടായിരുന്നു പ്രതിഷേധം. 

മണിയുടെ വാക്കുകളെ ഒരു തമാശയായി തള്ളിക്കളയാനാവില്ല. കമ്മ്യൂണിസ്റ്റുകാരന്‍ തമാശ പറഞ്ഞിരുന്നാല്‍ അപ്പുറത്ത് വളരുക സംഘ്പരിവാര്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊമ്പിളൈ ഒരുമൈ സമരം നടന്ന വേളയില്‍ മൂന്നാറില്‍ കുടിയും സകല വൃത്തികേടും നടന്നിരുന്നെന്നായിരുന്നു മണിയുടെ പരാമര്‍ശം. ഇതിനെതിരെ രാഷ്ട്രീയ പൊതു സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറുടെ വേറിട്ട പ്രതിഷേധം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad