Type Here to Get Search Results !

Bottom Ad

കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ ബാറ്ററി നിര്‍മ്മാണ സ്ഥാപനത്തില്‍ തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം


സീതാംഗോളി: (www.evisionnews.in) സീതാംഗോളി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ തീപിടിത്തം. പ്രീതി സെന്റര്‍ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന 32 ബാറ്ററികളും എ.സി ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കത്തി നശിച്ചു. 2.75 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. പ്രവീണ്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ലീഡിംഗ് ഫയര്‍മാന്‍ ഗണേഷന്‍, ഫയര്‍മാന്മാരായ വിശാല്‍, സുനില്‍കുമാര്‍, ലിബേഷ്, മനുപ്രസാദ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad