Type Here to Get Search Results !

Bottom Ad

നാടിന്റെ ക്ഷേമത്തിന് കൂടെനിന്നതിന് കലക്ടറുടെ സമ്മാനം 500 ബാഹുബലി -2 ടിക്കറ്റ്


തെലുങ്കാന (www.evisionnews.in): തന്റെയൊപ്പം നാടിന്റെ ക്ഷേമപ്രവര്‍ത്തനത്തിന് കൂടെനിന്ന സഹപ്രവര്‍ത്തകര്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനമായി നല്‍കിയത് 500 ബാഹുഹലി 2വിന്റെ ടിക്കറ്റുകള്‍. തെലുങ്കാനയിലെ വാറങ്കല്‍ ജില്ലാ കലക്ടര്‍ അമ്രാപാലിയാണ് ജില്ലയുടെ സൗന്ദര്യവല്‍ക്കരണ ജോലിക്ക് പിന്തുണ നല്‍കിയ ജോലിക്കാര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തത്. ഈ മാസം ആദ്യമായിരുന്നു വാറങ്കല്‍, ഹനുമകോണ്ട, കാസിപെറ്റ് എന്നീ നഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണം ആരംഭിച്ചത്. പദ്ധതി വിജയകരമായതോടെയാണ് കലക്ടര്‍ പദ്ധതിക്ക് കൂട്ടുനിന്നവര്‍ക്ക് ടിക്കറ്റുകള്‍ സമ്മാനമായി നല്‍കിയത്.

നേരത്തെ കലക്ടര്‍ ഇത്രയധികം ടിക്കറ്റ് ബുക്ക് ചെയ്തത് എന്തിനാണെന്നത് ജില്ലയില്‍ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീടാണ് തന്റെ ജീവനക്കാര്‍ക്കായാണ് ടിക്കറ്റുകളെന്ന് കലക്ടര്‍ വ്യക്തമാക്കിയത്. വികസന കാര്യങ്ങളില്‍ തന്നെ സഹായിച്ച ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കരാര്‍ ജോലിക്കാര്‍ക്കും കലാകാരന്മാര്‍ക്കുമാണ് ടിക്കറ്റുകള്‍ വിതണം ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad