Type Here to Get Search Results !

Bottom Ad

ആലംപാടി - സിറ്റിസണ്‍ നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണം: അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി.


ആലംപാടി: (www.evisionnews.in) ദിവസേന നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ആലംപാടി- എര്‍മാളം വഴി സിറ്റി സെന്‍ നഗറിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു . മഴയില്‍ തകര്‍ന്നു പോകുന്നതിനാല്‍ ടാറിങ്ങിന് പകരം കോണ്‍ക്രീറ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

അണ്ടര്‍ 19 ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്ത ക്ലബ്ബ് മെമ്പര്‍ മുഹമ്മദ് അക്രമിനെയും യോഗം അഭിനന്ദിച്ചു. അറ്റ്‌ലസ് സ്റ്റാര്‍ പ്രസിടണ്ട് ഹാരിസ് ബെടി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ കരുമാനം ഉദ്ഘാടനം ചെയ്തു. അഷ്റഫ് നാല്‍ത്തട്ക്ക,സുബൈര്‍ പോലീസ്, മുനീര്‍ ബദ്രിയ,അലി പ്ലാസ, ഫൈസല്‍ എര്‍മാളം സംസാരിച്ചു. . മുസ്തഫ കറാമ,ഇച്ചു കറാമ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഹാരിസ് ബെടി ചെയര്‍മാനും,ഹസൈനാര്‍ കണ്‍വീനറുമായ സ്റ്റീയറിങ് കമ്മിറ്റിയെയും മറ്റു ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

മുനീര്‍ ബദ്രിയ ( പ്രസിഡണ്ട് ) അബൂബക്കര്‍ കരുമാനം(ജനറല്‍ സെക്രട്ടറി),ഷമീം ഫര്‍ഹത്തു (ട്രഷറര്‍), നൗഷാദ് വലിയമൂല, റഷീദ് പ്ലാസ( വൈസ് പ്രസിഡണ്ട് മാര്‍) മുദസ്സര്‍ മുബാറക്,ജാഫര്‍ കേറ്റത്തില്‍ ( ജോയിന്റ് സെക്രട്ടറി) പര്‍വേസ് ( ക്യാപ്റ്റന്‍) എന്നിവരടങ്ങുന്ന 22 അംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

മുദസ്സര്‍ മുബാറക് സ്വാഗതവും ജാഫര്‍ കേറ്റത്തില്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad