Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസ്: പ്രതി പിടിയില്‍


കാസര്‍കോട് (www.evisionnews.in): മഞ്ചേരിയില്‍ കാസര്‍കോട് സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായത് മണിക്കൂറുകള്‍ക്കുള്ളില്‍. മഞ്ചേരി പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതിയെ വലയില്‍ വീഴ്ത്തിയത്. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി അഹ്മദ് നവാസാണ് പിടിയിലായത്. നാട്ടിലെത്തിയ ശേഷം കര്‍ണാടകയിലേക്ക് കടക്കുന്നതിനിടെ ചെര്‍ക്കളയില്‍ വെച്ചാണ് നവാസ് മഞ്ചേരി പോലീസ് പിടിയിലായത്. 

ബെള്ളൂര്‍ പള്ളപ്പാടി എടോണി ഹൗസില്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ മകന്‍ ഹസൈനാര്‍ ആഷിഖാ (21)ണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. 

ഹസൈനാര്‍ ആഷിഖും അഹ്മദ് നവാസും അടക്കം കാസര്‍കോട് സ്വദേശികളായ അഞ്ചുപേര്‍ മഞ്ചേരി കാരപ്പറമ്പിലുള്ള ചപ്പാത്തി നിര്‍മാണ യൂണിറ്റ് കേന്ദ്രത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ആഷിഖും നവാസും അടക്കമുള്ളവര്‍ മഞ്ചേരിയില്‍ ചപ്പാത്തിനിര്‍മാണ യൂണിറ്റില്‍ ജോലിക്ക് കയറിയത്. ഇന്നലെ രാത്രി ചപ്പാത്തി വിതരണം കഴിഞ്ഞ് തിരിച്ചുവന്നയുടന്‍ വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. 

ആഷിഖിനെ ഉടന്‍ തന്നെ മഞ്ചേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad