Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ഓമ്നി വാന്‍ മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു


ബദിയടുക്ക (www.evisionnews.in): നിയന്ത്രണംവിട്ട ഓമ്നി വാന്‍ ഓവുചാലിലേക്ക് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബദിയടുക്ക ബൈക്കുഞ്ച സ്വദേശിനിയും അഗല്‍പാടി അന്നപൂര്‍ണ്ണേശ്വരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയുമായ അര്‍പ്പിത (17)യാണ് മരിച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. കര്‍ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ നടന്ന കല്യാണച്ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. അമ്മ സരസ്വതിയും സഹോദരന്‍ അജയകുമാറുമാണ് ഒപ്പം വാനിലുണ്ടായിരുന്നത്. ഇവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. തലക്ക് സാരമായി പരിക്കേറ്റ അര്‍പ്പിതയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad