Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി കൊലപാതകം: പ്രതികള്‍ വലയില്‍, അറസ്റ്റ് ഉടന്‍


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് കൊട്ടുംപടി സ്വദേശി റിയാസ് മൗലവി (28)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പോലിസ് വലയിലായി. നേരത്തെ വിവിധ വര്‍ഗീയ കേസുകളില്‍ പ്രതികളായ കേളുഗുഡ്ഡയിലെയും പെരിയടുക്കയിലെയും യുവാക്കളാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇതുവരെ ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും പരസ്പരം ബന്ധപ്പെടുത്തി പഴുതുകളടച്ച് അന്വേഷണം നടത്തിയതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തനാണ് സംഘത്തിന്റെ നീക്കം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തെ കുറിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുതെയാണ് കേസന്വേഷണം മുന്നോട്ട്‌പോയത്. ഓരോ സാധ്യതകളും തലനാരിഴ കീറി പരിശോധന നടത്തിയ ശേഷം മാത്രമേ മുന്നോട്ടു പോകേണ്ടതുള്ളൂവെന്നും അന്വേഷണസംഘത്തിന് നിര്‍ദ്ദേശമുണ്ട്. പ്രതികളെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്‌തേക്കാം. അന്വേഷണ സംഘാംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കാസര്‍കോട്, മംഗളൂരു കുടക്, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയാണ് റിയാസ് മൗലവി താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.





Keywords- Kasaragod - Madrasa- Teacher - Riyas - Moulavi- Death

Post a Comment

0 Comments

Top Post Ad

Below Post Ad