Type Here to Get Search Results !

Bottom Ad

കൊലപ്പുള്ളികള്‍ സര്‍ക്കാറുകള്‍ക്ക് സ്വന്തമോ? ടി.പി വധക്കേസിലെ പ്രതികള്‍ക്ക് യു.ഡി.എഫും ശിക്ഷായിളവിന് ശുപാര്‍ശ ചെയ്തതായി രേഖകള്‍


തിരുവനന്തപുരം (www.evisionnews.in): കേരളപ്പിറവിയുടെ ഭാഗമായി വിവിധ ജയില്‍പുള്ളികള്‍ക്ക് ശിക്ഷായിളവിന് പിണറായിയുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ ടി.പി വധക്കേസിലെ പ്രതികളും ചന്ദ്രബോസ് കൊലക്കേസ് പ്രതിയും ഉണ്ടെന്ന വിവാദം കത്തുന്നതിനിടെ ഇതേ പ്രതികളെ ശിക്ഷയിളവിനായി യു.ഡി.എഫ് ഭരണകാലത്തും പരിഗണിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടി.പി കേസ് പ്രതികള്‍ക്ക് പുറമേ ചന്ദ്ര ബോസ് വധക്കേസ് പ്രതി നിസാമിനും വിവാദ സ്വാമി സന്തോഷ് മാധവനെയും ശിക്ഷയിളവിനായി യു.ഡി.എഫ് ഭരണകാലത്തും പരിഗണിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

പിണറായി സര്‍ക്കാര്‍ ടി.പി വധക്കേസ് പ്രതികള്‍ക്കായി ഭരണ സ്വാധീനം ഉപയോഗിക്കുന്നതായി പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും പ്രതികള്‍ക്കായി ജയിലധികൃതര്‍ നല്‍കിയ ശുപാര്‍ശ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
2016 ഫെബ്രുവരി എട്ടിലെ ഉത്തരവ് പ്രകാരമായിരുന്നു ജയില്‍ അധികൃതര്‍ ശിക്ഷയിളവ് നല്‍കേണ്ട പ്രതികളുടെ പട്ടിക തയാറാക്കുന്നത്. നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജയിലുകളില്‍ നിന്ന് ഇളവ് നല്‍കേണ്ട തടവുകാരുടെ പട്ടിക ഫെബ്രുവരി 17ഓടെ തന്നെ തയാറാക്കി കൈമാറുകയും ചെയ്തിരുന്നു. അന്നു സമര്‍പ്പിച്ച പട്ടികയില്‍ ടി.പി വധക്കേസിലെ 11 പ്രതികള്‍ക്ക് പുറമേ വിവാദ സ്വാമി സന്തോഷ് മാധവന്‍, കണിച്ചുകുളങ്ങര കേസിലെ വിനീഷ്, ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാം എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad