Type Here to Get Search Results !

Bottom Ad

കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: കാസര്‍കോട് സംയുക്ത ജമാഅത്ത്


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലെ പഴയ ചൂരിയില്‍ പള്ളിയില്‍ കയറി ഇസത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംയുക്ത ജമാഅത്ത് ശക്തമായി അപലപിച്ചു. പവിത്രമായ ആരാധനാലങ്ങള്‍ പോലും കൊലക്കളമാക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡണ്ട്് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുള്ള, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad